India

1,300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍

പിടിയിലായ മയക്കുമരുന്ന് സംഘത്തിന് ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൂടാതെ ആസ്‌ത്രേലിയ, കാനഡ, അമേരിക്ക, ഇന്തോനീസ്യ, ശ്രീലങ്ക, കൊളംബിയ, മലേസ്യ, നൈജീരിയ എന്നിവിടങ്ങളില്‍ ആഗോളബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

1,300 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം അറസ്റ്റില്‍
X

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ കോടികളുടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി. 1,300 കോടിയുടെ മയക്കുമരുന്നുകളുമായി ഒമ്പതംഗ സംഘമാണ് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. അഞ്ച് ഇന്ത്യക്കാര്‍, അമേരിക്ക, ഇന്തോനീസ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഓരോ ആള്‍ വീതം, രണ്ട് നൈജീരിയക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മയക്കുമരുന്ന് കടത്ത് സംഘത്തിന് ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൂടാതെ ആസ്‌ത്രേലിയ, കാനഡ, അമേരിക്ക, ഇന്തോനീസ്യ, ശ്രീലങ്ക, കൊളംബിയ, മലേസ്യ, നൈജീരിയ എന്നിവിടങ്ങളില്‍ ആഗോളബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള പ്രധാന കേന്ദ്രമായാണ് സംഘം ഇന്ത്യയെ ഉപയോഗിച്ചുവന്നിരുന്നത്. 20 കിലോ മയക്കുമരുന്ന് പ്രത്യേകമായി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അന്താരാഷ്ട്രമൂല്യം 1,300 കോടി രൂപ വരുമെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കുന്നത്. സംഘത്തെ ചോദ്യംചെയ്തതില്‍നിന്ന് ആസ്‌ത്രേലിയയില്‍നിന്ന് പിടിച്ചെടുത്ത നേരത്തെ 55 കിലോ കൊക്കെയ്ന്‍, 200 കിലോ മെത്താംഫെറ്റാമൈന്‍ എന്നിവയുടെ ഉറവിടവും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it