India

മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാളെ ഡല്‍ഹിയിലെത്തിക്കും

വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുങ്ങിയത്.

മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാളെ ഡല്‍ഹിയിലെത്തിക്കും
X

ന്യൂഡല്‍ഹി: റഷ്യയിലെ മോസ്‌കോ ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ അഞ്ചു മലയാളി എംബിബിഎസ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള 25ഓളം ഇന്ത്യക്കാരെ നാളെ നാളെ ഡല്‍ഹിയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുങ്ങിയത്. ഇന്ന് ഉച്ചയ്ക്കു പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹിയിലേക്കുള്ള എയ്‌റോ ഫ്‌ളോട്ട് വിമാനത്തില്‍ യാത്ര തിരിക്കേണ്ടിയിരുന്നവരാണ് എല്ലാവരും. രാവിലെ വിമാനത്താവളത്തിലെത്തി ലഗേജ് കയറ്റിവിടുകയും സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വിമാനത്താവളത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. എന്നാല്‍, ഇവര്‍ വൈകിയെത്തിയതിനാലാണ് യാത്രാ തടസ്സം നേരിട്ടതെന്നാണ് വിമാനത്താവളം അധികൃതര്‍ പറയുന്നു. എമിഗ്രേഷന്‍ പൂര്‍ത്തിയാക്കിയതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്കും ഇവരെ വിട്ടിരുന്നില്ല. ലഗേജുകള്‍ നഷ്ടപ്പെട്ടതിനാല്‍ ആവശ്യമായ പണമില്ലാതെ പലരും പ്രയാസപ്പെട്ടിരുന്നു. എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നമ്പറില്‍ വിളിച്ചപ്പോള്‍ ആദ്യം ലഭ്യമായിരുന്നില്ല. ഒടുവില്‍ സംഘത്തിലെ മലയാളി വിദ്യാര്‍ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്നാണ് നാളത്തെ വിമാനത്തില്‍ തിരിച്ചെത്താനുള്ള സൗകര്യമൊരുക്കിയത്.




Next Story

RELATED STORIES

Share it