India

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടല്‍; കര്‍ണാടക സ്വദേശി ജന്മനാടണഞ്ഞു

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ചാപ്റ്റര്‍ പ്രവര്‍ത്തകരായ ഇബ്രാഹീം, ആസിഫ്, മദീന സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് കുന്നുംപുറം എന്നിവരാണ് യാത്രാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിച്ചത്

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടല്‍; കര്‍ണാടക സ്വദേശി ജന്മനാടണഞ്ഞു
X

ജിദ്ദ: ഹൃദയ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടനുഭവിക്കുകയും ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് പോവാന്‍ കഴിയാതെ കഷ്ടപ്പെടുകയായിരുന്ന ബെംഗളൂരു സ്വദേശി സക്കരിയ്യ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങിന്റെ സമയോചിത ഇടപെടല്‍ മൂലം നാടണഞ്ഞു. വര്‍ഷങ്ങളായി മദീനയില്‍ ജോലി ചെയ്തു വരികയായിരുന്നു കര്‍ണാടക ബെംഗളൂരു ഹൊസമട്ട സ്വദേശിയായ സക്കരിയ്യ. ഹൃദയ സംബന്ധമായ അസുഖം കാരണം പ്രയാസം നേരിട്ട സക്കരിയ തുടര്‍ ചികില്‍സയ്ക്കായി നാട്ടില്‍ പോവാന്‍ പലതവണ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് മദീന സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ്ങുമായി ബന്ധപ്പെട്ടത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി മുഖേന യാത്രയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും, എക്‌സിറ്റും മറ്റു രേഖകളും തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റ് കിട്ടിയത് ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്നായിരുന്നു. കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദമ്മാമിലേക്കുള്ള യാത്രാ പാസ് സകരിയയ്ക്കു മാത്രമാണ് ലഭിച്ചിരുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് കുന്നുംപുറം സക്കരിയ്യയെ ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും ദമ്മാമില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബെംഗളൂരുവിലേക്ക് യാത്രയാക്കുകയും ചെയ്തു. തുടര്‍ ചികില്‍സക്കായി അദ്ദേഹത്തെ ബെഗളൂരു ജയദേവ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കര്‍ണാടക ചാപ്റ്റര്‍ പ്രവര്‍ത്തകരായ ഇബ്രാഹീം, ആസിഫ്, മദീന സോഷ്യല്‍ ഫോറം വെല്‍ഫയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ അസീസ് കുന്നുംപുറം എന്നിവരാണ് യാത്രാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിച്ചത്.


Next Story

RELATED STORIES

Share it