India

കൊവിഡ് വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒരു രാജ്യത്തേക്കാളും പിന്നിലല്ല. വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയുമായിരുന്നു ഞങ്ങളുടെ മുന്‍ഗണന.

കൊവിഡ് വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. പ്രഥമ പരിഗണന വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിക്കുമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ ഏതെങ്കിലും ആഴ്ചയില്‍ വാക്‌സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ച വാക്‌സിനുകളുടെ കാര്യത്തില്‍ റെഗുലേറ്ററി അതോറിറ്റി വിശകലനം നടത്തിവരികയാണ്.

കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒരു രാജ്യത്തേക്കാളും പിന്നിലല്ല. വാക്‌സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയുമായിരുന്നു ഞങ്ങളുടെ മുന്‍ഗണന. അതില്‍ ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ റെഗുലേറ്റര്‍മാര്‍ അവ ഗൗരവത്തോടെ വിശകലനം ചെയ്യുകയാണ്. രാജ്യത്തെ ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും തദ്ദേശീയ വാക്‌സിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അടുത്ത ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ 30 കോടി പേര്‍ക്ക് കുത്തിവയ്പ് നല്‍കാനുള്ള ശേഷി ഇന്ത്യയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it