India

വൈദ്യുതിയില്ലെങ്കിലും ബില്ലടയ്ക്കണം; അമ്പരന്ന് ഛത്തീസ്ഗഡിലെ ഗ്രാമീണര്‍

വൈദ്യുതിയില്ലെങ്കിലും ബില്ലടയ്ക്കണം; അമ്പരന്ന് ഛത്തീസ്ഗഡിലെ ഗ്രാമീണര്‍
X

ബല്‍റാംപൂര്‍: വൈദ്യുതിയില്ലാത്ത ഗ്രാമത്തില്‍ കഴിയുന്നവര്‍ക്കു വൈദ്യുതി വകുപ്പിന്റെ ബില്ല്. ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന കാഴ്ച. സനാവല്‍ വില്ലേജിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്ലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബില്ല് ലഭിച്ചതെന്നു പതേരി പാറയിലുള്ളവര്‍ പറഞ്ഞു. ഗ്രാമത്തില്‍ 40ഓളം വീടുകളാണുള്ളത്. ആര്‍ക്കും തന്നെ വൈദ്യുതിയില്ല. ഇരുട്ടിലാണ് ജീവിതം. ഭക്ഷണം പാകം ചെയ്യുന്നതും വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമെല്ലാം മണ്ണെണ്ണയും മറ്റും ഉപയോഗിച്ചാണ്. എന്നിട്ടും ഞങ്ങള്‍ക്ക് വൈദ്യുതി ബില്ല് ലഭിച്ചെന്നു ഗ്രാമവാസികള്‍ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. വൈദ്യുതിയെത്തിക്കുമെന്ന് എംപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ അത് പൂര്‍ത്തിയായിട്ടില്ല. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ സഞ്ജീവ് കുമാറിനെ ബന്ധപ്പെട്ടപ്പോള്‍ ഇതേക്കുറിച്ച് മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം നടത്തുമെന്നുമായിരുന്നു മറുപടി. അതേസമയം, വൈദ്യുതി എത്തിക്കാത്ത അധികൃതര്‍ക്കെതിരേ കോണ്‍ഗ്രസ് എംഎല്‍എ ബ്രിഹസ്പത് സിങ് വിമര്‍ശനവുമായി രംഗത്തെത്തി. വൈദ്യുതി എത്തിക്കാനുള്ള എല്ലാ അനുമതിയും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും മണ്‍സൂണിനു ശേഷം ഗ്രാമത്തിലേക്കു വൈദ്യുതിയെത്തിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it