ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമെന്നു ദേവഗൗഡ
മോദി വീണ്ടും അധികാരത്തിലെത്തുന്നതാണ് എന്റെ ആശങ്ക. ഇതു തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയാവുക എന്നതല്ല പ്രധാനം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുമെന്നും കര്‍ണാടകയിലെ തുംകൂരില്‍ നിന്നു മല്‍സരിക്കുന്ന ദേവഗൗഡ പറഞ്ഞു

ബംഗഌരു: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നു ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. മോദി വീണ്ടും അധികാരത്തിലെത്തുന്നതാണ് എന്റെ ആശങ്ക. ഇതു തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയാവുക എന്നതല്ല പ്രധാനം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുമെന്നും കര്‍ണാടകയിലെ തുംകൂരില്‍ നിന്നു മല്‍സരിക്കുന്ന ദേവഗൗഡ പറഞ്ഞു. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയില്‍ ദേവഗൗഡക്ക് വീണ്ടും പ്രധാനമന്ത്രിയാവാമെന്ന് കര്‍ണാടക മുഖ്യമന്ത്രിയും മകനുമായ എച്ച്ഡി കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ താന്‍ വിഷയമാക്കുന്നില്ലെന്നു ദേവഗൗഡ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതല്ല. മല്‍സരിക്കല്‍ നിര്‍ബന്ധമാണ്. ഒന്നിനും ആഗ്രഹങ്ങളില്ല. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് മാത്രമാണ് പറയാനുള്ളതെന്നും ദേവഗൗഡ പറഞ്ഞു.
RELATED STORIES
പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT