India

'സമ്പദ്‌വ്യവസ്ഥ തകര്‍ന്നു, രാഷ്ട്രീയം കളിക്കാതെ പണിയെടുക്കൂ'; മോദിയുടെ 2013ലെ ട്വീറ്റ് കുത്തിപ്പൊക്കി ചിദംബരം

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ച്ചയിലാണ്. യുവാക്കള്‍ക്ക് തൊഴിലാണ് ആവശ്യം. തരംതാണ രാഷ്ട്രീയം കളിച്ച് സമയം പാഴാക്കാതെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ..ചിദംബരം ജി ജോലിയില്‍ ശ്രദ്ധിക്കൂ' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

സമ്പദ്‌വ്യവസ്ഥ തകര്‍ന്നു, രാഷ്ട്രീയം കളിക്കാതെ പണിയെടുക്കൂ; മോദിയുടെ 2013ലെ ട്വീറ്റ് കുത്തിപ്പൊക്കി ചിദംബരം
X

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയുടെ പഴയ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടി വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന പി ചിദംബരം രംഗത്ത്. 2013 ലെ മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കിയാണ് അദ്ദേഹത്തോട് ചിദംബരം ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മോദി ട്വീറ്റ് ചെയ്ത പോസ്റ്റ് റീ ഷെയര്‍ ചെയ്തിരിക്കുകയാണ് ചിദംബരം.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ച്ചയിലാണ്. യുവാക്കള്‍ക്ക് തൊഴിലാണ് ആവശ്യം. തരംതാണ രാഷ്ട്രീയം കളിച്ച് സമയം പാഴാക്കാതെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ..ചിദംബരം ജി ജോലിയില്‍ ശ്രദ്ധിക്കൂ' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇത് വീണ്ടും പങ്കുവച്ചുകൊണ്ട് എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇതുതന്നെയാണ് പറയാനുളളതെന്നാണ് ചിദംബരം ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രധനമന്ത്രിയായിരുന്നു ചിദംബരം. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ -23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയും ചിദംബരവും ഉള്‍പ്പടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസ പാക്കേജ് വലിയൊരു തമാശയാണെന്നും നേരത്തെ ചിദംബരം കുറ്റപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it