India

ഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി ഭര്‍ത്താവ്

ഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി ഭര്‍ത്താവ്
X

ലക്‌നൗ: ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. പിണങ്ങി കഴിയുകയായിരുന്ന ഭാര്യ പ്രതിയുടെ വീട്ടിലേക്ക് മടങ്ങി വരാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി ജഗ്ദീപ് സിങിനെ പോലിസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടുകൂടുയാണ് പ്രതി കൊല നടത്തിയത് എന്നാണ് പോലിസ് പറയുന്നത്. 80 വയസുള്ള അച്ഛനേയും 75 വയസുള്ള അമ്മയേയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നാണ് പോലിസ് പറയുന്നത്. നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. ഓടിയെത്തിയവര്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.





Next Story

RELATED STORIES

Share it