India

ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും കുത്തേറ്റു മരിച്ചു

ഉഡുപ്പിയില്‍ മാതാവും  മൂന്ന് മക്കളും കുത്തേറ്റു മരിച്ചു
X

ബെംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ആദ്യം വീട്ടമ്മയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് ഇവിടേക്കെത്തിയ 12-കാരനായ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടമ്മയേയും മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഉഡുപ്പി എസ്.പി. പറഞ്ഞു. സംഭവത്തില്‍ വിശദാന്വേഷണം ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങളൊന്നും കാണാതായിട്ടില്ല. നിലവിളി കേട്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് രാവിലെ പത്തുമണിയോടെ പോലീസിനെ വിവരമറിയിക്കുന്നത്.




Next Story

RELATED STORIES

Share it