വിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന് ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട്
2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

വാഷിംഗ്ടണ്‍: 2023 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സംഘമാണ് ഹിന്ദുത്വ വാച്ച്.
2023, 2024 വര്‍ഷങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് വിദ്വേഷപ്രസംഗത്തിന്റെ 70 ശതമാനവും നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നില്‍. 29 ശതമാനവും മഹാരാഷ്ട്രയിലാണ്. മുസ്ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതില്‍ കൂടുതലും.
80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കോ പങ്കുണ്ടെന്ന് വ്യക്തമാണ്. ഇവയെല്ലാം ആര്‍എസ്എസുമായി ബന്ധപ്പെട്ടു കിടക്കുന്ന സംഘടനകളാണെന്നും ഹിന്ദുത്വ വാച്ച് വ്യക്തമാക്കുന്നു. സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട്.
RELATED STORIES
ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് പണംതട്ടിയ യൂത്ത് കോണ്‍ഗ്രസ്...
6 Dec 2023 5:21 AM GMTസര്‍വ്വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMT