ഹിന്ദി സിനിമയിലെ വില്ലന്‍താരം മഹേഷ് ആനന്ദ് അന്തരിച്ചു

മുന്‍ ഭാര്യയുമായി ബന്ധപ്പെട്ടപ്പോള്‍ മരണത്തെ കുറിച്ച് അറിയില്ലെന്നും 2002നു ശേഷം ഞങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നുമായിരുന്നു മറുപടി

ഹിന്ദി സിനിമയിലെ വില്ലന്‍താരം മഹേഷ് ആനന്ദ് അന്തരിച്ചു
മുംബൈ: 1980-90 കാലഘട്ടത്തില്‍ ഹിന്ദി സിനിയമയില്‍ വില്ലന്‍ വേഷങ്ങളില്‍ ശോഭിച്ച മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസ്സായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കൂപര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗോവിന്ദയുടെ രന്‍ഗീല രാജയിലാണ് അവസാനം അഭിനയിച്ചത്. ഷഹന്‍ഷാ(1988), മജ്ബൂര്‍(1989), സ്വര്‍ഗ്(1990), വിശ്വാത്മ(1992), ഗുംറ(1993), ഖുദ്ദാര്‍(1994), ബേഠാജ് ബാദ്ഷ(1994), വിജേതാ(1996), കുരുക്ഷേത്ര(2000) എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ധരിച്ചിട്ടുണ്ട്. അവസാനകാലത്ത് മുംബൈയിലെ വെര്‍സോവയില്‍ തനിച്ചായിരുന്നു താമസം. മുന്‍ ഭാര്യയുമായി ബന്ധപ്പെട്ടപ്പോള്‍ മരണത്തെ കുറിച്ച് അറിയില്ലെന്നും 2002നു ശേഷം ഞങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നുമായിരുന്നു മറുപടി. രംഗീല രാജയായിരുന്നു മഹേഷ് ആനന്ദിന്റെ ആദ്യചിത്രം. അന്ന് അദ്ദേഹത്തിന് വെറും 16 വയസ്സായിരുന്നു പ്രായം. ആറു മിനുട്ട് മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും കഠിനപ്രയത്‌നത്തിലൂടെ ആശ്ചര്യപ്പെടുത്തിയിരുന്നു. 18 വര്‍ഷത്തിലേറെയായി ഒരു സിനിമയിലുമില്ല. പക്ഷേ, ദൈവം ഒരു നല്ല മനുഷ്യന്റെ രൂപത്തിലെത്തിയെന്നും ചെറിയ റോള്‍ തന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. 18 വര്‍ഷത്തിനിപ്പുറവും ജോലിയോ പണമോ ഇല്ലാതെ താന്‍ തനിച്ചു ജീവിച്ചുവെന്നും അദ്ദേഹം ഒരു ഇന്റര്‍വ്യൂവിനിടെ പറഞ്ഞിരുന്നു. പലര്‍ക്കൊപ്പവും ഞാന്‍ ജോലിയെടുത്തിരുന്നു. പക്ഷേ ആരും എന്നെ ഓര്‍മിച്ചില്ലെന്നും അദ്ദേഹം പരിതപിച്ചിരുന്നു.basheervk

basheervk

Our Contributor help bring you the latest article around you


RELATED STORIES

Share it
Top