ഹിജാബ് നിരോധനം: കര്ണാടക ഹൈക്കോടതി വിധിക്കെതിരേ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കും
ബംഗളൂരു: ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്ണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ ഹിജാബ് വിധിക്കെതിരേ മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റി സുപ്രിംകോടതിയെ സമീപിക്കും. കര്ണാടകയിലെ വിദ്യാര്ഥിനികള് നല്കിയ കേസില് കക്ഷി ചേരും. ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധരുമായി ഇതിനകം കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറല് സെക്രട്ടറി അഡ്വ.വി കെ ഫൈസല് ബാബു പറഞ്ഞു.
വസ്ത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘപരിവാര് സൃഷ്ടിക്കുന്ന നാടകമാണ്. മുസ്ലിംകളുടെ പൗരാവകാശങ്ങള് നിഷേധിച്ച് അവരെ അപരവല്ക്കരിക്കുക, മുസ്ലിം പെണ്കുട്ടികള് നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ടുവലിക്കുക, വര്ഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങള് ഇതിനുണ്ട്. നീതി തേടി കോടതിയെ സമീപിച്ച പെണ്കുട്ടികളോടൊപ്പം നില്ക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഫൈസല് ബാബു പറഞ്ഞു.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് പറയാന് കോടതിക്ക് അധികാരമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി, മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തില് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുന്നിരയില് നില്ക്കുമെന്നും അഡ്വ.ഫൈസല് ബാബു വ്യക്തമാക്കി.
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്; വീഡിയോ ...
16 Sep 2024 12:59 PM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കി മധ്യ...
15 Sep 2024 8:54 AM GMTഎംപോക്സ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി
14 Sep 2024 10:42 AM GMTഅമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന മലയാളി ദമ്പതികൾ...
14 Sep 2024 1:07 AM GMTഇസ്രായേല് സര്വകലാശാലകളോട് സഹകരിക്കരുത്; ഐഐടി ബോംബെ അധികൃതര്ക്ക്...
13 Sep 2024 4:05 PM GMT