India

കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്‌ക്കെതിരായ പരസ്യ വിമര്‍ശനം; ശശി തരൂരിനെതിരേ ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്‌ക്കെതിരായ പരസ്യ വിമര്‍ശനം; ശശി തരൂരിനെതിരേ ഹൈക്കമാന്‍ഡ്
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്‌ക്കെതിരേ പരസ്യ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിക്കെതിരെ ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് വേളയില്‍ പ്രകോപന പ്രസ്താനവകള്‍ പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ശശി തരൂരിന്റെ ലേഖനം ബിജെപി ബിഹാറില്‍ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ബിഹാര്‍ തിരഞ്ഞെടുപ്പിനിടെയാണ് നെഹ്‌റു കുടുംബത്തെ നേരിട്ട് ആക്രമിച്ച് കഴിഞ്ഞ ദിവസം ശശി തരൂര്‍ എഴുതിയ ലേഖനം പുറത്ത് വന്നത്. ആദ്യ പ്രധാനമന്ത്രി നെഹ്‌റു, പിന്നെ ഇന്ദിര രാജീവ് ഗാന്ധി, ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരുള്‍പ്പെടുന്ന നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ ചരിത്രം സ്വതന്ത്ര്യ സമരചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടുവെന്നാണ് ശശി തരൂരിന്റെ വിമര്‍ശനം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിരക്ഷകൂടി വേണമെന്നും തരൂര്‍ പറഞ്ഞ് വെച്ചു. ലേഖനം ബിജെപി ബിഹാറില്‍ പ്രചാരണയുധമാക്കിയതോടെ തരൂരിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.

കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് ഹൈക്കമാന്‍ഡ് പ്രതികരണം. തിരഞ്ഞെടുപ്പ് സമയത്ത് പ്രകോപന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എന്തുകൊണ്ട് ഇപ്പോഴിത് പറഞ്ഞെന്ന് തരൂരിനോട് ചോദിക്കണമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. കുടുംബാധിപത്യ രാഷ്ട്രീയം നെഹ്‌റു ഗാന്ധി കുടുംബത്തെ ബാധിക്കുന്നത് അല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.




Next Story

RELATED STORIES

Share it