India

മഴ; ഊട്ടിയില്‍ റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മഴ; ഊട്ടിയില്‍ റെഡ് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
X

നീലഗിരി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഊട്ടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും 10 സെന്റിമീറ്ററിലധികം മഴ രേഖപ്പെടുത്തി. നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലെ ചുരം പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടും, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ തേനി, തെങ്കാശി, ചുരം പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു.

നീലഗിരി ജില്ലയിലെ അപ്പര്‍ ഭവാനിയില്‍ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഊട്ടി, കൂനൂര്‍, കോത്തഗിരി എന്നിവിടങ്ങളിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ നീലഗിരി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. മഴമൂലം ജില്ലയില്‍ 43 മരങ്ങള്‍ കടപുഴകി വീണു, നാല് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് 28 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.





Next Story

RELATED STORIES

Share it