India

കൊവിഡ് രോഗികള്‍ക്കുള്ള കുത്തിവയ്പ്പ് മരുന്നായ റെംഡെസിവറിന്റെ ഉല്‍പാദനം കേന്ദ്രം ഇരട്ടിയാക്കുന്നു

നിലവിലുള്ള 20 പ്ലാന്റുകളില്‍നിന്ന് ഉല്‍പാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകള്‍ക്ക് അനുമതിയും നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും മരുന്നിന് ക്ഷാമമായിട്ടുണ്ട്.

കൊവിഡ് രോഗികള്‍ക്കുള്ള കുത്തിവയ്പ്പ് മരുന്നായ റെംഡെസിവറിന്റെ ഉല്‍പാദനം കേന്ദ്രം ഇരട്ടിയാക്കുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിതര്‍ക്ക് നല്‍കുന്ന ആന്റിവൈറല്‍ കുത്തിവയ്പ്പ് മരുന്നായ റെംഡെസിവറിന്റെ ഉല്‍പാദനം കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയാക്കുന്നു. 15 ദിവസത്തിനകം പ്രതിദിനം മൂന്നുലക്ഷം കുപ്പികളായി ഉല്‍പാദനം ഉയര്‍ത്താനാണ് ശ്രമമെന്നു കേന്ദ്ര സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. റെംഡെസിവര്‍ കുത്തിവയ്പ്പിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും അതിന്റെ വില കുറയ്ക്കാനും ഞങ്ങള്‍ ശ്രമിക്കുകയാണ്. നിലവില്‍ ഞങ്ങള്‍ പ്രതിദിനം 1.5 ലക്ഷം കുപ്പികള്‍ ഉത്പാദിപ്പിക്കുന്നു.

അടുത്ത 15 ദിവസത്തിനുള്ളില്‍ ഇത് പ്രതിദിനം 3 ലക്ഷം കുപ്പികളാക്കി ഇരട്ടിയാക്കും- അദ്ദേഹം പറഞ്ഞു. ഇത് കൊവിഡ് 19 ചികില്‍സയ്ക്കായി വേഗത്തില്‍ ലഭ്യമാക്കും. നിലവിലുള്ള 20 പ്ലാന്റുകളില്‍നിന്ന് ഉല്‍പാദനം കൂട്ടുന്നതിനൊപ്പം 20 പുതിയ പ്ലാന്റുകള്‍ക്ക് അനുമതിയും നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും മരുന്നിന് ക്ഷാമമായിട്ടുണ്ട്. റെംഡെസിവര്‍ ഇന്‍ജക്ഷന്റെ വില കഴിഞ്ഞദിവസം 2000 രൂപയോളം കുറച്ചിരുന്നു. മരുന്ന് കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ കാഡില ഹെല്‍ത്ത് കെയര്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല എന്നിവര്‍ റെഡെസിവറിന്റെ ബ്രാന്‍ഡുകളുടെ വില കുറച്ചതായി എന്‍പിപിഎ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് റെഡിഎക്‌സിന്റെ വില നേരത്തെ 5,400 രൂപയായി കുറച്ചിരുന്നു. ഇപ്പോള്‍ ഇത് 2,700 രൂപയായി. അതുപോലെ, സിപ്ല അതിന്റെ സിപ്രെമി ബ്രാന്‍ഡിന്റെ എംആര്‍പി നേരത്തെ 4,000 രൂപയില്‍നിന്ന് 3,000 രൂപയായി കുറച്ചിരുന്നു.

Next Story

RELATED STORIES

Share it