- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പരിഗണനയിലെന്ന് കേന്ദ്രം
പ്രത്യേക ഘട്ടങ്ങളിലൊഴികെ വിമാന സർവീസിനുള്ള തുക മടങ്ങുന്നവർ തന്നെ നല്കണം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പരിഗണനയിലെന്ന് കേന്ദ്രം. പ്രവാസികളുടെ മടക്കത്തിന് സാധാരണ വിമാന സർവീസ് ആദ്യം തുടങ്ങുക ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. മടക്കത്തിനുള്ള വിമാന നിരക്ക് പ്രവാസികൾ തന്നെ നല്‍കേണ്ടി വരുമെന്നാണ് സൂചന.
കൊവിഡ് സാഹചര്യം രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് ഇവരെ സാധാരണ വിമാന സർവീസ് വഴി എത്തിക്കുക സാധ്യമല്ല. ഈ സാഹചര്യത്തിൽ പ്രത്യേക വിമാനങ്ങൾ അയച്ച് ഇവരെ തിരികെ എത്തിക്കേണ്ടി വരും. സന്ദർശക വിസയിൽ പോയവരും വിദ്യാർഥികളും വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.
എന്നാൽ ഗൾഫിലുള്ള പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് ഇന്ത്യയിൽ വരാൻ പ്രത്യേക വിമാനങ്ങൾ പ്രായോഗികമല്ല. സാധാരണ വിമാന സർവീസ് ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് തുടങ്ങാം എന്ന് ആദ്യം തീരുമാനിക്കും. ഗൾഫിൽ നിന്നുള്ള സർവീസുകൾ ആദ്യം തുടങ്ങും എന്നാണ് ഇതുവരെയുള്ള സൂചന ചില പ്രത്യേക ഘട്ടങ്ങളിലൊഴികെ വിമാന സർവീസിനുള്ള തുക മടങ്ങുന്നവർ തന്നെ നല്കണം
അതേസമയം ഇന്ത്യയിലേക്കയച്ച മൂന്ന് മൃതദ്ദേഹം ദില്ലിയിൽ ഇറക്കാതെ തിരിച്ചയച്ചു എന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിൻറെ പുതിയ ഉത്തരവ് ഇന്നലെ വന്നത് ഇതിനു ശേഷമായിരുന്നു. വിദേശങ്ങളിലുള്ള 6300 ഇന്ത്യക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്, ഇതിൽ രണ്ടായിരം പേർ ഗൾഫ് മേഖലയിലുള്ളവരാണ്.
RELATED STORIES
സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന്...
13 Oct 2024 4:05 PM GMTകൊച്ചിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ...
13 Oct 2024 3:45 PM GMTട്രെയിനില്‍ കുടിവെള്ളത്തില്‍ ലഹരി കലക്കി കൊള്ളയടിച്ചതായി പരാതി
13 Oct 2024 2:49 PM GMTകോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: റെയില്‍വേ...
13 Oct 2024 2:38 PM GMTപാക് ടീമില്‍ നിന്ന് പുറത്തായി ബാബര്‍ അസമും നസീം ഷായും ഷഹീന്...
13 Oct 2024 1:42 PM GMTഔസേപ്പച്ചന് ആര്‍എസ്എസ് പരിപാടിയില്‍
13 Oct 2024 1:21 PM GMT