India

യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍; മൊത്തം ചെലവും വഹിച്ചു: വിവരാവകാശരേഖ

യൂട്യൂബര്‍ ജ്യോതിയെ കേരളത്തിലേക്ക് ക്ഷണിച്ചത് സര്‍ക്കാര്‍; മൊത്തം ചെലവും വഹിച്ചു: വിവരാവകാശരേഖ
X

തിരുവനന്തപുരം: പാക്കിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി. വേതനവും സര്‍ക്കാര്‍ നല്‍കി. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്.

ജ്യോതി ചാരവൃത്തി നടത്തിയതായി അന്നു തെളിഞ്ഞിരുന്നില്ല. ചാരവൃത്തി കണ്ടെത്തിയതോടെ കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. ജ്യോതി സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പഹല്‍ഗാം ആക്രമണത്തിനു മുന്‍പ് ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഹരിയാന പോലിസ് കണ്ടെത്തിയിരുന്നു. പാകിസ്താന്‍ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്‌ലോഗ് ചെയ്തത്. ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്‌ലോഗിലൂടെ ഇവര്‍ കേരള സന്ദര്‍ശനത്തിന്റെ വിഡിയോകള്‍ പങ്കുവച്ചിരുന്നു. ഇവ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചു. തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി സന്ദര്‍ശിച്ചോ, പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഏജന്‍സികള്‍ പരിശോധിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരില്‍ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊച്ചി, മൂന്നാര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിക്ക് മടങ്ങി.




Next Story

RELATED STORIES

Share it