- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കവുമായി ഗോവയിലെ ബിജെപി സര്‍ക്കാര്‍
കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗോവൻ മുഖ്യമന്ത്രി

പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി നേടാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ബിജെപി സർക്കാരാണ് ഗോവയിൽ അധികാരത്തിലുള്ളത്.
കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് ദുരുപയോഗം തടയാനുള്ള കൃത്യമായ തയ്യാറെടുപ്പകളോടെ മാത്രമേ പദ്ധതി നടപ്പില്‍വരുത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും മരുന്ന് കമ്പനികളിലേക്ക് നേരിട്ട് കഞ്ചാവെത്തിക്കുമെന്നും ഇതിന് കൃത്യമായ മേല്‍നോട്ടമുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഗോവയില്‍ മിക്കവാറും ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗം നടത്തുന്ന റെയ്ഡുകളിൽ വ്യാപകമായി കഞ്ചാവ് പിടിച്ചെടുക്കാറുണ്ട്.
ഈ സാഹചര്യത്തില്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ആരോപിച്ച് ഗോവയില്‍ വലിയരീതിയിലുള്ള പ്രതിഷേധമുയരുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് ഗോവന്‍ സര്‍ക്കാര്‍ നിലപാട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















