- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിങ്; വെല്ലുവിളികളുമായി ഉദയനിധി സ്റ്റാലിനും അണ്ണാമലൈയും ; ഗെറ്റ് ഔട്ട് സ്റ്റാലിന് ഹാഷ്ടാഗും

ചെന്നൈ: 'ഗെറ്റ് ഔട്ട് മോദി' പ്രചാരണം ആരംഭിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് വെല്ലുവിളിച്ചതില്‍ രോഷാകുലനായി ഉദയനിധിയെ 'ഡാ' എന്ന് സംബോധന ചെയ്ത് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ.ആണാണെങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് പറഞ്ഞുനോക്കെടാ എന്നാണ് അണ്ണാമലൈയുടെ വെല്ലുവിളി. ഇതിനോട് പ്രതികരിച്ച് അതേ ചൂടില്‍ തന്നെ മറ്റൊരു വെല്ലുവിളിയായിരുന്നു ഉദയനിധിയുടെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമായ അണ്ണ സാലയിലേക്ക് വാ എന്നായിരുന്നു ക്ഷണം. നേതാക്കളുടെ വെല്ലുവിളി ചൂടുപിടിക്കുന്നതിനിടെ എക്സില്‍ ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ സംവിധാനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മോദിയ്ക്കെതിരെ ഉദയനിധിയുടെ വെല്ലുവിളി. തമിഴ് ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പഴയ ഗോ ബാക്ക് മോദി മുദ്രാവാക്യം പോലെ പുതിയ ഗെറ്റ് ഔട്ട് മോദി മുദ്രാവാക്യം മുഴക്കുമെന്നാണ് ഉദയനിധി പറഞ്ഞിരുന്നത്. ഇത് അണ്ണാമലയെ ചൊടിപ്പിക്കുകയായിരുന്നു.
മുത്തച്ഛനും അച്ഛനും മുഖ്യമന്ത്രിയായിരുന്നതിന്റെ ധൈര്യത്തില്‍ എന്തും പറയാമെന്ന് ഉദയനിധി കരുതേണ്ടെന്നാണ് അണ്ണാമലൈയുടെ താക്കീത്. ചുണയുണ്ടങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് ഒന്നുകൂടി പറയാന്‍ അണ്ണാമലൈ വെല്ലുവിളിച്ചു. അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. അതേസമയം എക്സില്‍ ഗെറ്റ് ഔട്ട് മോദി എന്നത് ട്രെന്‍ഡിംഗ് ആയത് ഡിഎംകെ ആളെവച്ച് മനപൂര്‍വം ചെയ്യിക്കുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു. നാളെ രാവിലെ ഗെറ്റ് ഔട്ട് സ്റ്റാലിന് ഹാഷ്ടാഗ് ആരംഭിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT