കശ്മീരി ജനത ചെറുത്തുനില്‍പ്പിന് തയ്യാറാവണമെന്ന് അലി ഷാ ഗീലാനി
പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അവരവരുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭത്തിന് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗര്‍: എല്ലാ അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ പ്രമേയങ്ങളും ലംഘിച്ച് ജമ്മു കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റത്തിനും കുടിയേറ്റത്തിനും നിര്‍ബന്ധിത ശ്രമം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ ചെറുത്തുനില്‍ക്കാന്‍ കശ്മീരി ജനത തയ്യാറാവണമെന്ന് ആള്‍പാര്‍ട്ടി ഹുരിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ സെയ്ദ് അലി ഷാ ഗീലാനി. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അവരവരുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭത്തിന് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുത്തുനില്‍പ്പിനൊരുങ്ങുമ്പോള്‍ അങ്ങേയറ്റത്തെ സംയമനം പാലിക്കണം. സായുധരായി കൊല്ലാനൊരുങ്ങി നില്‍ക്കുന്ന ശത്രുക്കള്‍ക്ക് തങ്ങളുടെ ജീവനോ സ്വത്തോ ഹനിക്കാനുള്ള അവസരം നല്‍കരുത്-അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സമാധാനപരമായ പ്രക്ഷോഭത്തെ ഇന്ത്യന്‍ സുരക്ഷാ സേന അടിച്ചമര്‍ത്തുകയാണെങ്കില്‍ അതിന്റെ ഭാഗമായി ഉണ്ടാവുന്ന ആള്‍നാശത്തിന് പൂര്‍ണ ഉത്തരവാദിത്തം സൈന്യത്തിനായിരിക്കുമെന്നും ലോകം അതിന് ദൃക്‌സാക്ഷിയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ക്രിസ്ത്യന്‍ തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTകുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി തൂങ്ങി മരിച്ച നിലയില്‍
19 May 2022 5:44 AM GMTപാലക്കാടുനിന്ന് കാണാതായ രണ്ട് പോലിസുകാര്‍ മരിച്ച നിലയില്‍
19 May 2022 5:37 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTമൂന്നാറില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; ആന്ധ്ര സ്വദേശിയായ...
19 May 2022 5:16 AM GMTകനത്ത മഴ; കൊച്ചി,കളമശേരി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തില്‍...
19 May 2022 5:16 AM GMT