India

രാജ്യത്ത് ഇന്ധനവില കത്തുന്നു; തുടര്‍ച്ചയായ 11 ദിവസത്തിനിടെ ആറുരൂപയിലേറെ വര്‍ധന

പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. 11 ദിവസംകൊണ്ട് പെട്രോളിന് ആറുരൂപ മൂന്ന് പൈസയും ഡീസലിന് ആറുരൂപ എട്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്.

രാജ്യത്ത് ഇന്ധനവില കത്തുന്നു; തുടര്‍ച്ചയായ 11 ദിവസത്തിനിടെ ആറുരൂപയിലേറെ വര്‍ധന
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് എണ്ണക്കമ്പനികള്‍ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് വര്‍ധിപ്പിച്ചത്. 11 ദിവസംകൊണ്ട് പെട്രോളിന് ആറുരൂപ മൂന്ന് പൈസയും ഡീസലിന് ആറുരൂപ എട്ടുപൈസയുമാണ് വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 47 പൈസയും ഡീസല്‍ ലിറ്ററിന് 54 പൈസയുമായിരുന്നു കൂട്ടിയത്. 83 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂണ്‍ ഏഴുമുതലാണ് പ്രതിദിനം വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂട്ടാന്‍ കാരണമായി കമ്പനികള്‍ പറയുന്നത്. എന്നാല്‍, വില കുത്തനെ കുറഞ്ഞപ്പോള്‍ ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. ഇന്ധനവില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അവശ്യസാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. കൊവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കുമേല്‍ ഇന്ധന വിലവര്‍ധന ഇരട്ടിഭാരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it