ഇന്ധന വില കുതിക്കുന്നു; ആറ് ദിവസത്തിനിടെ കൂടിയത് 1.59 രൂപ
ആറുദിവസത്തിനിടെ പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ കഴിഞ്ഞയാഴ്ച യമനിലെ ഹൂഥികള്‍ നടത്തിയ ആക്രമണമാണ് എണ്ണവില വര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര എണ്ണ വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്ത് ഇന്ധനവില കുതിച്ചു കയറുന്നു. ആറുദിവസത്തിനിടെ പെട്രോള്‍വില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ കഴിഞ്ഞയാഴ്ച യമനിലെ ഹൂഥികള്‍ നടത്തിയ ആക്രമണമാണ് എണ്ണവില വര്‍ധനയുടെ പ്രധാന കാരണമായി പറയുന്നത്.
ഡല്‍ഹിയില്‍ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വര്‍ധിച്ച് 66.74 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്.
ആക്രമണത്തെത്തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. സൗദിയുടെ മൊത്തം എണ്ണയുല്‍പ്പാദനത്തില്‍ പകുതിയോളമാണ് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വര്‍ഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വിതരണം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.
ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇറക്കമുതി ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി.
സൗദിയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവിതരണത്തില്‍ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്.
RELATED STORIES
മൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMTമഴ : ഇന്നും നാളെയും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്...
26 May 2022 1:55 PM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMT