പുതുച്ചേരി മുന്‍ മുഖ്യമന്ത്രി ആര്‍ വി ജാനകിരാമന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ആലത്തൂരിനടുത്ത് മാരക്കാനത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
പുതുച്ചേരി: പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍ വി ജാനകിരാമന്‍ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തമിഴ്‌നാട്ടിലെ ആലത്തൂരിനടുത്ത് മാരക്കാനത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, എംപി വി വൈതിലിങ്കം എന്നിവര്‍ ജാനകിരാമന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പിഎയായിരിക്കെയാണ് ജാനകിരാമനെ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ അദ്ദേഹം പുതുച്ചേരിയിലേക്ക് നിയോഗിച്ചത്. ഏറെക്കാലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നെല്ലിത്തോപ്പ് മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ ജാനകിരാമന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 ലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി
28 May 2022 7:01 AM GMTഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള...
28 May 2022 6:52 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMT