India

ബോളിവുഡ് നടി ആലിയ ഭട്ടില്‍നിന്ന് മുന്‍ പിഎ തട്ടിയെടുത്തത് 77 ലക്ഷം രൂപ

ബോളിവുഡ് നടി ആലിയ ഭട്ടില്‍നിന്ന് മുന്‍ പിഎ തട്ടിയെടുത്തത് 77 ലക്ഷം രൂപ
X

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടില്‍നിന്ന് 76.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റില്‍. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നും പേഴ്‌സണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നുമാണ് പണം നഷ്ടമായത്.

2022 മേയ് മുതല്‍ 2024 ഓഗസ്റ്റ് വരെയാണ് തട്ടിപ്പ് നടന്നതെന്ന് പോലിസ്. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. 2021 മുതല്‍ 2024 വരെയാണ് വേദിക ഷെട്ടി ആലിയ ഭട്ടിന്റെ പിഎ ആയി ജോലി ചെയ്തത്. വ്യാജ ബില്ലുകളുണ്ടാക്കി ആലിയയെക്കൊണ്ട് ഒപ്പ് വയ്പ്പിച്ചാണ് തട്ടിപ്പ് നടത്തിയെന്നും വ്യക്തമായിട്ടുണ്ട്.

തട്ടിയെടുത്ത പണം വേദികയുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കു മാറ്റുകയും അവിടെ നിന്ന് വേദികയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു. സോണി റസ്ദാന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ വേദികയെ തേടി ജൂഹു പോലിസ് രാജസ്ഥാനിലും കര്‍ണാടകയിലും പൂനെയിലും പിന്നീട് ബംഗളൂരുവിലുമെത്തി. ഒടുവില്‍ ബംഗളൂരുവില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. അവിടെനിന്ന് ചോദ്യം ചെയ്യലിനായി മുംബൈയില്‍ എത്തിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it