India

സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു

ഒഡീഷയിലെ കട്ടക്ക് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം പ്രകാശ് മിശ്ര പ്രതികരിച്ചു.

സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു
X

ന്യൂഡല്‍ഹി: സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ചയാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായിരുന്ന പ്രകാശ് മിശ്ര ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ഒഡീഷയിലെ കട്ടക്ക് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് ബിജെപിയില്‍ ചേര്‍ന്നശേഷം പ്രകാശ് മിശ്ര പ്രതികരിച്ചു. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ താല്‍പര്യം കൊടുക്കുന്നയാളാണ്. നമുക്ക് ഏതെങ്കിലും വിജയമുണ്ടായാല്‍ അദ്ദേഹം വ്യക്തിപരമായി പ്രോല്‍സാഹനം നല്‍കും. ഏതെങ്കിലും ഒരു അപകടമുണ്ടായാല്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കും. അത് എങ്ങനെയാണ് സംഭവിച്ചതെന്നും ഏതുവിധത്തില്‍ തടയാമെന്നും അദ്ദേഹം അന്വേഷിക്കും.

പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതികരണം വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നു. മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ചുവെന്നും പ്രകാശ് മിശ്ര കൂട്ടിച്ചേര്‍ത്തു. 2016 ഫെബ്രുവരിയിലാണ് പ്രകാശ് മിശ്ര സിആര്‍പിഎഫ് മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. 2012 ജൂണ്‍ മുതല്‍ 2014 ജൂണ്‍വരെ ഒഡീഷ ഡിജിപിയായി മിശ്ര സേവനം അനുഷ്ടിച്ചിരുന്നു. ഒഡീഷ പോലിസ് ഹൗസിങ് ആന്റ് വെല്‍ഫെയര്‍ കോര്‍പറേഷന്റെ എംഡി പദവിയിലിരിക്കെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് ഡിജിപി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയത്.

Next Story

RELATED STORIES

Share it