India

സുഷ്മിതാ ദേവ് കോണ്‍ഗ്രസ് വിട്ടു; തൃണമൂലിലേക്കെന്ന്‌ സൂചന

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി തിങ്കളാഴ്ച സുഷ്മിത കൂടിക്കാഴ്ച നടത്തിയേക്കും.

സുഷ്മിതാ ദേവ് കോണ്‍ഗ്രസ് വിട്ടു; തൃണമൂലിലേക്കെന്ന്‌ സൂചന
X

ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എംപിയുമായ സുഷ്മിതാ ദേവ് പാര്‍ട്ടി വിട്ടു. ഇന്ന് രാവിലെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ബയോയില്‍ മുന്‍ അംഗം എന്ന് രേഖപ്പെടുത്തിയതോടെയാണ് പാര്‍ട്ടി വിട്ടതായി വ്യക്തമായത്. രാജി നല്‍കിയതിന് പിന്നാലെ സുഷ്മിത ഇന്ന് കൊല്‍ക്കത്തയിലെത്തും. ഇതോടെ സുഷ്മിതാ തൃണമൂല്‍ കോണ്‍ഗ്രസിലേക്കാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ നിലവിലുണ്ട്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുമായി തിങ്കളാഴ്ച സുഷ്മിത കൂടിക്കാഴ്ച നടത്തിയേക്കും. ഇതോടെയാണ് സുഷ്മിത തൃണമൂലിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ഇടമൊരുങ്ങാന്‍ കാരണം. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയം മുതല്‍ നേതൃത്വവുമായി സുഷ്മിത ഭിന്നതയിലായിരുന്നു.

പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും പാര്‍ട്ടി വിടുന്നതിന്റെ കാരണം സുഷ്മിതാ പറയുന്നില്ല. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ഫോട്ടോയുള്ള ചിത്രം ഇട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് ഒപ്പം സുഷ്മിതയുടെ അടക്കം ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട് വീണിരുന്നു.

Next Story

RELATED STORIES

Share it