ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ ആത്മഹത്യ ചെയ്ത നിലയില്‍
അഞ്ചുതവണ നരസറാവു പേട്ടില്‍ നിന്നും ഒരു തവണ 2014ല്‍ സത്തേന്പള്ളിയില് നിന്നും എംഎല്‍എയായാണ് നിയമസഭയിലെത്തിയത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കൊഡേല ശിവപ്രസാദ് റാവുവിനെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 72 വയസ്സായിരുന്നു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ തെലുഗുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്. ബസവതരകം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചെന്നും പോലിസ് അറിയിച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം 2014ലാണ് ഇദ്ദേഹം സ്പീക്കറായത്. അഞ്ചുതവണ നരസറാവു പേട്ടില്‍ നിന്നും ഒരു തവണ 2014ല്‍ സത്തേന്പള്ളിയില് നിന്നും എംഎല്‍എയായാണ് നിയമസഭയിലെത്തിയത്. ആഭ്യന്തര മന്ത്രിയായും പഞ്ചായത്ത് രാജ് മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. 1983ലാണ് കൊഡേല ശിവപ്രസാദ് റാവു ടിഡിപിയില്‍ ചേര്‍ന്നത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഗുണ്ടൂര്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് ഡോക്ടറായത്. രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMTഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ യുവതിയുടേത് കൊലപാതകം;...
19 May 2022 5:03 PM GMT