India

മാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

മാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
X

മുംബൈ: മാതാവ് ട്യുഷന് പോവാന്‍ നിര്‍ബന്ധിച്ച 14 കാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.മുംബൈയിലെ കാണ്ടിവാലി പ്രദേശത്താണ് സംഭവം. പന്ത് ആരതി മക്വാന എന്ന കുട്ടിയാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. കഴിഞ്ഞ ദിവസം ഏഴ് മണിക്ക് കുട്ടിയെ ട്യുഷന് പോവാന്‍ മാതാവ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ കുട്ടി അതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ തവണ മാതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങിയിരുന്നു. 14കാരന്‍ ട്യുഷന് പോയതെന്നാണ് മാതാവ് കരുതിയത്. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം വാച്ച്മാന്‍ കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയതായി വിവരം നല്‍കുകയായിരുന്നു. പിസംഭവസ്ഥലത്ത് നിന്നു തന്നെ കുട്ടി മരിച്ചിരുന്നു.




Next Story

RELATED STORIES

Share it