ഡ്രോണ്‍ പറത്തുന്നതിനും പാരാഗ്ലൈഡിങിനും ആറുമാസത്തേക്ക് നിരോധനം
ഭീകരരും സാമൂഹിക വിരുദ്ധരും റിമോട്ട് നിയന്ത്രിച്ച് പറത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലിസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു
BY BSR3 May 2019 8:03 PM GMT

X
BSR3 May 2019 8:03 PM GMT
ഹൈദരാബാദ്: റിമോട്ട് കൊണ്ട് നിയന്ത്രിക്കുന്ന ഡ്രോണുകള്‍ പറത്തുന്നതിനും പാരാഗ്ലൈഡിങിനും ഹൈദരാബാദില്‍ ആറുമാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നു പോലിസ് അറിയിച്ചു. മെയ് അഞ്ചുമുതല്‍ നവംബര്‍ നാലുവരെയാണ് നിരോധനമെന്ന് പോലിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഭീകരരും സാമൂഹിക വിരുദ്ധരും റിമോട്ട് നിയന്ത്രിച്ച് പറത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് പോലിസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. വിലക്ക് ലംഘിച്ചാല്‍ പൊതുജന താല്‍പര്യം സംരക്ഷിക്കുന്നതിനു തടസ്സം നിന്നുവെന്ന കുറ്റത്തിനു സെക്ഷന്‍ 188ഉം ഇന്ത്യന്‍ പീനല്‍ കോഡിലെ മറ്റു വകുപ്പുകളും ഉപയോഗിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
വിജയ് ബാബു ജോര്‍ജിയയില്‍നിന്ന് ദുബയിലെത്തി; കേരളത്തിലെത്തിക്കാന്‍...
23 May 2022 6:12 PM GMTപരപ്പനങ്ങാടി നഗരസഭയില്‍ ജീവനക്കാര്‍ തമ്മില്‍ അടിപിടി
23 May 2022 5:31 PM GMTമസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതി;...
23 May 2022 5:24 PM GMTഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന ...
23 May 2022 5:19 PM GMTവര്‍ക്കല ജാമിഅ മന്നാനിയ്യായില്‍ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു
23 May 2022 5:15 PM GMTഅബൂദബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 2 മരണം 120 പേര്‍ക്ക് ...
23 May 2022 5:11 PM GMT