India

ചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു, സ്‌കൂളുകള്‍ക്ക് അവധി

നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക.

ചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു, സ്‌കൂളുകള്‍ക്ക് അവധി
X
ചെന്നൈ : കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങിയ ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. ഇ സി ആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണു രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ മരിച്ചു. കനത്ത മഴയില്‍ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. കേരളത്തില്‍ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്‌സ്‌പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.

നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്വേകളുംഅടിപ്പാലങ്ങളും മുങ്ങി. വീടിന് പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് കര്‍ശനനിര്‍ദ്ദേശമുണ്ട്. ആറു ജില്ലകളില്‍ ഇന്ന് പൊതു അവധിയാണ്. നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവളളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകള്‍ക്കാണ് അവധി. മിഷോങ് ത്രീവ ചുഴലിക്കാറ്റായി മാറിയതോടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ മാത്രമാണ്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക. തമിഴ്‌നാട്ടില്‍ ഇന്ന് രാത്രി വരെ ശക്തമായ കാറ്റും മഴയും തുടരും.


Next Story

RELATED STORIES

Share it