India

ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകർ കൊവിഡ് ബാധിച്ച് മരിച്ചു

പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. വീണ കുൽക്രജയും(64) മരിച്ചവരിൽപ്പെടുന്നു.

ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകർ കൊവിഡ് ബാധിച്ച് മരിച്ചു
X

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകർ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചു. അധ്യാപകരുടെ അകാലമരണം നൽകിയ ഞെട്ടലിലാണ് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളും ജീവനക്കാരും. 33 വയസുള്ള താല്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. വീണ കുൽക്രജയും(64) മരിച്ചവരിൽപ്പെടുന്നു. മരിച്ചവരിൽ രണ്ടുപേർ ദേശബന്ധു കോളജുമായും രണ്ടു പേർ ദൗലറ്റ് കോളജുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് എംഫിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാർഥി ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ഡൽഹി സർവകലാശാലയിൽ 33 അധ്യാപകർ കൊവിഡ് ബാധിച്ച് മരിച്ചതായി ഡൽഹി യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ(ഡിയുടിഎ) അറിയിച്ചു.

Next Story

RELATED STORIES

Share it