ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്നു സംശയം
കുടുംബനാഥന്‍, അമ്മ, ഭാര്യ, രണ്ടുകുട്ടികള്‍ എന്നിവരാണു മരിച്ചത്. ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനമെന്ന് പോലിസ് പറഞ്ഞു.
BY NSH19 Jan 2019 8:46 PM GMT
X
NSH19 Jan 2019 8:46 PM GMT
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബനാഥന്‍, അമ്മ, ഭാര്യ, രണ്ടുകുട്ടികള്‍ എന്നിവരാണു മരിച്ചത്. ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനമെന്ന് പോലിസ് പറഞ്ഞു.ശനിയാഴ്ച ഉച്ചയ്ക്കുശേഷം വീട്ടില്‍നിന്ന് ആളനക്കമുണ്ടായിരുന്നില്ല.
വീട് ഏറെനേരമായി പൂട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വീടിന്റെ ജനല്‍വഴി നോക്കിയപ്പോള്‍ ഗൃഹനാഥനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ പോലിസില്‍ വിവരമറിയിച്ചു. പോലിസ് നടത്തിയ പരിശോധനയിലാണ് മറ്റു നാലുപേരുടെ മൃതദേഹംകൂടി കണ്ടെത്തിയത്. തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മറ്റു മൃതദേഹങ്ങള്‍. കുടുംബാംഗങ്ങള്‍ക്കു വിഷം കൊടുത്തശേഷം ഗൃഹനാഥന്‍ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT