India

പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്പ്; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്പ്; നാല് സൈനികര്‍ കൊല്ലപ്പെട്ടു
X


അമൃത്‌സര്‍:പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. പുലര്‍ച്ചെ 4.30 നാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സൈനിക കേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണമല്ലെന്ന് പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അല്‍പസമയത്തിനകം ഔദ്യോഗികമായിട്ടുള്ള വിവരങ്ങള്‍ സൈനിക കേന്ദ്രം നല്‍കും. ഭട്ടിന്‍ഡയിലെ ആര്‍ട്ടിലറി യൂണിറ്റിലാണ് സംഭവം ഉണ്ടായത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.





Next Story

RELATED STORIES

Share it