ഹിമാചല്‍പ്രദേശിലെ ആശുപത്രിയില്‍ തീപ്പിടിത്തം; ആളപായമില്ല

ഹിമാചല്‍പ്രദേശിലെ ആശുപത്രിയില്‍ തീപ്പിടിത്തം; ആളപായമില്ല

ഷിംല: ഹിമാചല്‍പ്രദേശിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജില്‍ വന്‍ തീപ്പിടിത്തം. ആശുപത്രിയുടെ പാത്തോളജി ലാബിലാണ് തീപ്പിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂനിറ്റുകള്‍ തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ലാബ് ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഇതുവരെ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top