- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ്‌സിആര്‍എ നിയമഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച
തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്ന് സിബിസിഐ

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ നിയമഭേദഗതി ബില്ലിന്മേല്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച. തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയിലെത്തി വിഷയത്തില്‍ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ ഭേദഗതി ബില്ല് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ലോക്സഭയില്‍ ചര്‍ച്ചയ്ക്ക് വരും.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷ എംപിമാര്‍ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. ഭേദഗതി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ബില്ലിനെതിരേ സംസാരിക്കും. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ബില്ല് ആര്‍ക്കും എതിരല്ലെന്നും വിദേശഫണ്ടുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം സഭാ നേതൃത്വങ്ങള്‍ പൂര്‍ണമായും തള്ളി.
എഫ്‌സിആര്‍എ ക്രമക്കേടുകള്‍ ആരോപിച്ച് സംഘടനകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍, വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ആസ്തികള്‍ സ്ഥിരമായി ഏറ്റെടുക്കാന്‍ അധികാരമുള്ള ഒരു 'അതോറിറ്റിയെ' നിയമിക്കുന്നതാണ് പുതിയ ഭേദഗതി. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ഈ അതോറിറ്റിക്ക് സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം ലഭിക്കുന്നത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ നീക്കം ന്യൂനപക്ഷ വിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സിബിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
ലോക്‌സഭയില്‍ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിന്‍മേലാണ് ചര്‍ച്ച നടത്തി പാസാക്കാന്‍ നീക്കം. പാസായാല്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബില്ല് രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബില്ല് ആര്‍ക്കും എതിരല്ലെന്നും എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പാര്‍ലമെന്റില്‍ നടപടികള്‍ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്നലെയും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ന്യായീകരിച്ചു. എന്നാല്‍ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകള്‍ തള്ളി. സഭാ നേതാക്കളുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി.
ബില്ല് നിയമമായാല്‍ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നല്‍കി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോള്‍ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എന്‍ജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമര്‍ശിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT
















