India

പാര്‍ലമെന്റിന് മുന്നില്‍ എല്ലാദിവസവും കര്‍ഷക പ്രതിഷേധം

ലോക്‌സഭയ്ക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി പ്രതിപക്ഷ അംഗങ്ങള്‍ക്ക് നോട്ടിസ് നല്‍കും.

പാര്‍ലമെന്റിന് മുന്നില്‍ എല്ലാദിവസവും കര്‍ഷക പ്രതിഷേധം
X

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കർഷക പ്രക്ഷോഭം പുതിയ തലത്തിലേക്ക്. പാര്‍ലമെന്റിന് മുന്നില്‍ തുടർച്ചയായി കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. വര്‍ഷകാല സമ്മേളന സമയത്ത് എല്ലാ ദിവസവും 200ഓളം കര്‍ഷകര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ലോക്‌സഭയ്ക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി പ്രതിപക്ഷ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കും. ഓരോ കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് വീതം പേര്‍ വീതമുള്ള സംഘങ്ങളാണ് പാര്‍ലമെന്റ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഈ മാസം 19ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും.

Next Story

RELATED STORIES

Share it