India

ഉത്തരാഖണ്ഡ്: വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകൾ

എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു

ഉത്തരാഖണ്ഡ്: വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോളുകൾ
X

ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗ വീറ്റോ എക്സിറ്റ് പോൾ, ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ, ടുഡേയ്സ് ചാണക്യ ന്യൂസ് 24 തുടങ്ങിയവ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.

ടൈംസ് നൗ വീറ്റോ എക്സിറ്റ് പോൾ ഫലപ്രകാരം ബിജെപി 37 സീറ്റുകളും കോൺഗ്രസ് 31 ഉം ആംആദ്മി പാർട്ടി ഒരുസീറ്റും മറ്റുള്ള പാർട്ടികൾ ഒന്നുവീതം സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. ഹുമയൂൺ മേഖലയിലും ഗഡ്വാൾ മേഖലയിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലപ്രകാരം ബിജെപിക്ക് 36 മുതല്‍ 46 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് 20 മുതല്‍ 30 സീറ്റുകള്‍ വരെയും എന്നാണ് പ്രവചനം. ഇടിജി റിസര്‍ച്ച് ബിജെപിക്ക് 37 -40 ഉം കോണ്‍ഗ്രസിന് 29 -32 ഉം എഎപി ഒരു സീറ്റുമാണ് പ്രവചിക്കുന്നത്. ന്യൂസ് എക്സ് ബിജെപിക്ക് 31-33, കോണ്‍ഗ്രസിന് 33-35, ആംആദ്മിക്ക് 0-3 സീറ്റുകളും റിപ്പബ്ലിക് ടിവി ബിജെപിക്ക് 35-39, കോണ്‍ഗ്രസിന് 28-34, ആംആദ്മിക്ക് 0-3, സീറ്റുകളുമാണ് പ്രവചിക്കുന്നത്.

എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടർ സര്‍വ്വേ ഫലത്തിലുള്ളത്.

Next Story

RELATED STORIES

Share it