വീടിന്റെ ചുമര് തകര്‍ത്ത് കാട്ടാനയുടെ ആക്രമണം; ഉറങ്ങിക്കിടന്ന പതിനേഴുകാരി മരിച്ചു
ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന തകര്‍ക്കുകയായിരുന്നു.
BY APH2 Jun 2019 9:26 AM GMT
X
APH2 Jun 2019 9:26 AM GMT
ജഷ്പൂര്: ചത്തീസ്ഗഢിലെ ജഷ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പതിനേഴുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മാതാവിനും സഹോദരിക്കും പരുക്കേല്‍ക്കുകയും ചെയ്തു. വിശ്വനാഥ ചൗഹാന്‍ എന്നയാളുടെ വീട്ടിലാണ് ആനയുടെ ആക്രമണം നടന്നത്. ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം.
കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന തകര്‍ക്കുകയായിരുന്നു. ചൗഹാന്റെ മകളായ ലളിതയാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. ലളിതയുടെ മാതാവ് മുന്നി ഭായിക്കും ഇവരുടെ 7 വയസുളള മകള്‍ വര്‍ഷയ്ക്കും പരുക്കേറ്റു. ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജഷ്പൂരില്‍ നാല് പേരാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Next Story
RELATED STORIES
നെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMT2024ല്‍ എന്‍ഡിഎയെ തറപറ്റിക്കാന്‍ തന്ത്രങ്ങളുമായി കെസിആര്‍; ആപ്പും...
28 May 2022 8:58 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ചൗട്ടാലക്ക്...
28 May 2022 7:29 AM GMT