India

55 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26ന്

ന്‍സിപി നേതാവ് ശരത് പവാര്‍, കേന്ദ്രമന്ത്രി രാമദാസ് അതവാലെ, കോണ്‍ഗ്രസ് നേതാവ് മോട്ടീലാല്‍ വോറ, വിജയ് ഗോയല്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്.

55 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26ന്
X

ന്യൂഡല്‍ഹി: 2020 ഏപ്രിലില്‍ ഒഴിവു വരുന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26ന് നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ അതേ ദിവസം തന്നെ നടക്കും.

മഹാരാഷ്ട്ര(7), ഒഡീഷ(4), പശ്ചിമബംഗാള്‍(5), അസം(3), ബിഹാര്‍,(5) ഛത്തീസ്ഗഢ്(2), ഹരിയാന(2), ഗുജറാത്ത്(4), ഹിമാചല്‍പ്രദേശ്(1), ഝാര്‍ഖണ്ഡ്(2), മധ്യപ്രദേശ്(3), മണിപൂര്‍(1), രാജസ്ഥാന്‍(3), മേഘാലയ(1), ആന്ധ്രാപ്രദേശ്(4), തമിഴ്?നാട്?, തെലങ്കാന(2) തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

മാര്‍ച്ച് ആറിന് തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. 13 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. വോട്ടിങ് തീര്‍ന്ന് ഒരു മണിക്കൂറിനകം വോട്ടെണ്ണും. എന്‍സിപി നേതാവ് ശരത് പവാര്‍, കേന്ദ്രമന്ത്രി രാമദാസ് അതവാലെ, കോണ്‍ഗ്രസ് നേതാവ് മോട്ടീലാല്‍ വോറ, മുന്‍ കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്.

ഗുജറാത്തില്‍ നാല് സീറ്റുകളുടെ കാലാവധി ഏപ്രില്‍ 9ന്അവസാനിക്കുന്നതാണ്. നിലവില്‍ നാല് സീറ്റുകളില്‍ മൂന്നെണ്ണം ബിജെപിയും ഒരെണ്ണം കോണ്‍ഗ്രസുമാണ്. ജുനാഗഡില്‍ നിന്നുള്ള ചുനിഭായ് ഗോഹെല്‍, അഹമ്മദാബാദില്‍ നിന്നുള്ള ശംഭുപ്രസാദ് തുണ്ടിയ, ആനന്ദില്‍ നിന്നുള്ള ലാല്‍സിങ് വഡോഡിയ എന്നിവര്‍ ബിജെപിയില്‍ നിന്നുള്ളവരാണ്.

Next Story

RELATED STORIES

Share it