India

അമിത്ഷായ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയതിനെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യയ്ക്ക് നോട്ടീസ്

തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ ലവാസയ്ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്.

അമിത്ഷായ്ക്കു ക്ലീന്‍ചിറ്റ് നല്‍കിയതിനെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യയ്ക്ക് നോട്ടീസ്
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ ക്ലീന്‍ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യയ്ക്ക് നോട്ടീസ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യ നോവല്‍ സിംഗാള്‍ ലവാസയ്ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെയും കമ്മീഷണര്‍ സുശില്‍ ചന്ദ്രയുടെയും നടപടികളില്‍ ലവാസ വിയോജിപ്പ് അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിവിധ കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നോവല്‍ സിംഗാള്‍ ലവാസയുടെ വരുമാനം വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. 10 കമ്പനികളില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായ നോവല്‍ സിംഗാള്‍ ഐടി റിട്ടേണ്‍സിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ആവശ്യം.

അശോക് ലവാസ കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറിയായി നിയമിതനായ ശേഷമാണ് നോവല്‍ സിംഗാള്‍ വിവിധ കമ്പനികളില്‍ ഡയറക്ടറായതെന്നാണ് ആരോപണം. എസ്ബിഐ ഉദ്യോഗസ്ഥയായിരുന്ന നോവല്‍ സിംഗാള്‍ 2005ലാണ് ബാങ്ക് ജോലി രാജിവച്ചത്. നേരത്തേ, മോദിയ്ക്കും അമിത് ഷായ്ക്കുമെതിരേ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലിന്‍ ചിറ്റ് നല്‍കിയപ്പോള്‍ അശോക് ലവാസ എതിര്‍ത്തിരുന്നു. എന്നാല്‍, കമ്മീഷന്റെ യോഗത്തില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.



Next Story

RELATED STORIES

Share it