പുതുവല്‍സരാഘോഷത്തിനിടെ വെടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ചു
പുതുവല്‍സരത്തലേന്ന് തന്റെ വീടിനടുത്തു നടന്ന ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ബാലന് വെടിയേറ്റത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു വെടിയൊച്ച കേള്‍ക്കുകയും ഉടനെ ബാലന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.
BY JSR1 Jan 2019 3:46 PM GMT
X
JSR1 Jan 2019 3:46 PM GMT
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഉസ്മാന്‍പൂരില്‍ പുതുവല്‍സരാഷോഷത്തിനിടെ വെടിയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചു. പുതുവല്‍സരത്തലേന്ന് തന്റെ വീടിനടുത്തു നടന്ന ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ബാലന് വെടിയേറ്റത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു വെടിയൊച്ച കേള്‍ക്കുകയും ഉടനെ ബാലന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തന്നെ മറ്റൊരിടത്തു നടന്ന ആഘോഷത്തില്‍ 12 വയസുകാരനും വെടിയേറ്റിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും ബാലന്‍ സുഖം പ്രാപിക്കുന്നതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMT