ജാര്‍ഖണ്ഡില്‍ സാമൂഹികപ്രവര്‍ത്തകരെ പോലിസ് തടഞ്ഞുവച്ചു
ഗാര്‍വ ജില്ലയിലെ വിഷ്ണുപുര പോലിസ് സ്‌റ്റേഷനിലാണ് മൂവരെയും തടഞ്ഞുവച്ചത്
BY BSR28 March 2019 8:59 AM GMT

X
BSR28 March 2019 8:59 AM GMT
ന്യൂഡല്‍ഹി:'ഭക്ഷണം അവകാശം' എന്ന പ്രമേയവുമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രേയ്‌സെ ഉള്‍പ്പെടെ മൂന്നു സാമൂഹികപ്രവര്‍ത്തകരെ അനുമതിയില്ലാതെ യോഗം നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡ് പോലിസ് തടഞ്ഞുവച്ചു. നിയമലംഘനത്തിനു കേസെടുക്കുമെന്ന് ആദ്യം പറഞ്ഞ പോലിസ് യാതൊരു കേസും ചുമത്താതെ രണ്ടു മണിക്കൂറിനു ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഗാര്‍വ ജില്ലയിലെ വിഷ്ണുപുര പോലിസ് സ്‌റ്റേഷനിലാണ് മൂവരെയും തടഞ്ഞുവച്ചത്. സര്‍ക്കാരിനെതിരേ പരാതിയൊന്നുമില്ലെന്ന് ബോണ്ട് എഴുതിനല്‍കണമെന്ന് പോലിസ് ആവശ്യപ്പെട്ടതായി സാമൂഹിക പ്രവര്‍ത്തകര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് യോഗം നടത്താന്‍ അനുമതി ആവശ്യപ്പെട്ടു. വൈകീട്ട് വരെയും. ഇവിടെ രാത്രി യാതൊരു അനുമതിയുമില്ലാതെ യോഗം നടത്തിയിരുന്നുവെന്നും ജീന്‍ ഡ്രേയ്‌സെ സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT