ചൗകീദാര്‍ ചോര്‍ ഹേ എന്നുപയോഗിച്ചതിനെ തുടര്‍ന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനു വിലക്ക്
ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം പ്രധാനമന്ത്രിക്കെതിരേയാണെന്നുള്ള ബിജെപി പരാതി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് പ്രചരണത്തിനു വിലക്കേര്‍പെടുത്തിയത്

ഭോപാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉപയോഗിച്ചുവെന്നാരോപിച്ചു മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഞാനും കാവല്‍ക്കാരനാണ് എന്നര്‍ഥം വരുന്ന മേംഭീചൗക്കീദാര്‍ എന്ന ബിജെപി പ്രചരണ മുദ്യാവാക്യത്തിനു മറുപടിയായാണ് കാവല്‍കാരന്‍ കള്ളനാണ് എന്നര്‍ഥം വരുന്ന ചൗകീദാര്‍ ചോര്‍ ഹേ എന്ന പ്രചാരണം കോണ്‍ഗ്രസ് ആരംഭിച്ചത്. എന്നാല്‍ ഈ മുദ്രാവാക്യം പ്രധാനമന്ത്രിക്കെതിരേയാണെന്നുള്ള ബിജെപി പരാതി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസ് പ്രചരണത്തിനു വിലക്കേര്‍പെടുത്തിയത്. ബിജെപി പരാതിയിലാണ് നടപടി എന്നും ഓഡിയോ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രചാരണത്തിനു വിലക്കേര്‍പെടുത്തിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ചൗകീദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉപയോഗിക്കാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നെങ്കിലും ഈ മാസം 5നു ഈ അനുമതി പിന്‍വലിച്ചതാണെന്നും കമ്മീഷന്‍ വക്താവ് രാജേഷ് കൗള്‍ വ്യക്തമാക്കി. അതേസമയം കമ്മീഷന്‍ നടപടിക്കെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രചാരണത്തിനു നേരത്തെ അനുമതി നല്‍കുകയും പിന്നീട് പെട്ടെന്നു അനുമതി നിഷേധിക്കുകയുമാണ് കമ്മീഷന്‍ ചെയതത്. വളരെ ദൗര്‍ഭാഗ്യകരമാണ് നടപടി. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടു കമ്മീഷനെ സമീപിക്കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് വാര്‍ത്താ വിഭാഗം ചെയര്‍പേഴ്‌സന്‍ ശോഭാ ഓസ വ്യക്തമാക്കി.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി
28 May 2022 7:01 AM GMTഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള...
28 May 2022 6:52 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMT