India

ലഡാക്കില്‍ നേരിയ ഭൂചലനം; ആളപായമില്ല

ലഡാക്കില്‍ നേരിയ ഭൂചലനം; ആളപായമില്ല
X

ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗിലിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു ഭൂചലനമുണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. കാര്‍ഗിലില്‍നിന്ന് 167 കിലോമീറ്റര്‍ വടക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജന്‍സി അറിയിച്ചു. ഉപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായത്.

Next Story

RELATED STORIES

Share it