ജമ്മു കശ്മീരില്‍ ഭൂചലനം

ജമ്മു കശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നു വൈകുന്നേരം 4.20നാണ് കശ്മീര്‍ താഴ്‌വരയില്‍ ഭൂചലനമുണ്ടായത്. സംഭവത്തില്‍ പരിക്കോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലേക്ക് സമീപത്തുള്ള പര്‍വതമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപോര്‍ട്ട്.

മേഖലയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റിക്ടര്‍ സ്‌കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

RELATED STORIES

Share it
Top