വീടിനുള്ളില്‍വച്ച് പാമ്പ് കൊത്തി; അരിശംപൂണ്ട യുവാവ് പാമ്പിനെ കടിച്ചുമുറിച്ചു
ഉത്തര്‍പ്രദേശിലെ എട്ടായില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാജ്കുമാര്‍ എന്ന യുവാവിന് വീടിനുള്ളില്‍വച്ചാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.
ലഖ്‌നോ: വീടിനുള്ളില്‍ക്കയറി തന്നെ കൊത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷണങ്ങളാക്കി യുവാവ് അരിശംതീര്‍ത്തു. ഉത്തര്‍പ്രദേശിലെ എട്ടായില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാജ്കുമാര്‍ എന്ന യുവാവിന് വീടിനുള്ളില്‍വച്ചാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇതിന് പിന്നാലെ ഇയാള്‍ പാമ്പിനെ പിടികൂടി കടിച്ചുമുറിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മകന്‍ മദ്യലഹരിലിയാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് പിതാവ് ബാബു റാം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാമ്പുകടിയേറ്റ മകനെ ചികില്‍സിക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ധചികില്‍സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി രാജ്കുമാറിനെ ചികില്‍സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി.
RELATED STORIES
പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആറ് ദിവസത്തെ സമയപരിധി...
26 May 2022 7:34 AM GMTയുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി പാളത്തില്‍ തള്ളി; 21കാരനായ സുഹൃത്ത്...
26 May 2022 6:18 AM GMTഷോണ്‍ ജോര്‍ജ്ജിനെതിരേ കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട്
26 May 2022 6:02 AM GMTപ്രവാസിയുടെ കൊലപാതകം; മൂന്നു പേര് കൂടി കസ്റ്റഡിയില്‍
26 May 2022 5:34 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMT