India

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

ബംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയാണ് കസ്റ്റഡി നീട്ടിനല്‍കിയത്. നവംബര്‍ 11 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി
X

ബംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി. ബംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയാണ് കസ്റ്റഡി നീട്ടിനല്‍കിയത്. നവംബര്‍ 11 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അഞ്ചുദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലാവധി ഇന്ന് അവസാനിക്കുന്ന മുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇഡി അപേക്ഷ നല്‍കിയത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നടത്തിയ പരിശോധനയില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാര്‍ഡ് കണ്ടത്തിയെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ഈ കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പുണ്ട്. കൂടാതെ ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബിനീഷില്‍നിന്ന് അറിയണമെന്നും ഇഡി കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേരളത്തിലെ പരിശോധനകളിലെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ചോദ്യംചെയ്യല്‍ തുടരുക. ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുല്‍ ലത്തീഫിന് ഇഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. അതേസമയം, ബിനീഷിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇഡി ചികില്‍സ നിഷേധിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it