India

ഗാര്‍ഹിക പീഡന കേസ്; നടി ഹന്‍സിക വിചാരണ നേരിടണം; ഹരജി തള്ളി ഹൈക്കോടതി

ഗാര്‍ഹിക പീഡന കേസ്; നടി ഹന്‍സിക വിചാരണ നേരിടണം; ഹരജി തള്ളി ഹൈക്കോടതി
X

മുംബൈ: സഹോദരന്റെ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ വിചാരണ നേരിടാനൊരുങ്ങി നടി ഹന്‍സിക മൊത്വാനി. ഹന്‍സികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്‌കന്‍ നാന്‍സി ജെയിംസ് സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹന്‍സികയുടെ ഹരജി മുംബൈ ഹൈക്കോടതി തള്ളി. ഹന്‍സികയും അമ്മയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഹന്‍സികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരെ സ്ത്രീധന പീഡനം, മനഃപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹരജി തള്ളിയതോടെ താരവും അമ്മയും വിചാരണ നേരിടേണ്ടി വരും.

2021 മാര്‍ച്ചിലാണ് ഹന്‍സികയുടെ സഹോദരന്‍ പ്രശാന്ത് മൊത്വാനി മസ്‌കന്‍ നാന്‍സി ജെയിംസും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നാന്‍സിയും ഭര്‍ത്താവ് പ്രശാന്തും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയെന്നാണ് റിപോര്‍ട്ടുകള്‍. ഭര്‍തൃവീട്ടുകാര്‍ പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. തന്റെ പേരിലുണ്ടായ ഫ്‌ലാറ്റ് വില്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മസ്‌കന്റെ പാരിതില്‍ പറയുന്നു. പീഡനം മൂലം മുഖത്ത് പക്ഷാഘാതത്തിന് കാരണമാകുന്ന 'ബെല്‍സ് പാള്‍സി' എന്ന അവസ്ഥ ബാധിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.



Next Story

RELATED STORIES

Share it