India

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുന്‍ഭാര്യ

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുന്‍ഭാര്യ
X

ബംഗളൂരു: ധര്‍മസ്ഥലയില്‍ നൂറുകണക്കിനു മൃതദേഹങ്ങള്‍ മറവുചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളി പറയുന്നതു കള്ളമെന്ന് ഇയാളുടെ ആദ്യ ഭാര്യ രത്‌ന. വെളിപ്പെടുത്തല്‍ നടത്തിയ മുഖംമൂടിധാരി ധര്‍മസ്ഥല ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും രത്‌ന പറഞ്ഞു.

നാഗമംഗളയില്‍ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന രത്‌ന, ഏറെക്കാലം ധര്‍മസ്ഥലയില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്നു. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ തന്നിഷ്ടക്കാരനും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നവനുമാണെന്നും അവര്‍ പറഞ്ഞു. സഹോദരങ്ങളോടു പോലും വഴക്കാണ്. അവരെയും അപമാനിക്കും. രണ്ടു കുട്ടികളുണ്ടായശേഷം തന്നെ ഉപേക്ഷിച്ചു പോയ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. തനിക്കും കുട്ടികള്‍ക്കും ജീവനാംശം തന്നില്ലെന്നും രത്‌ന പറഞ്ഞു.





Next Story

RELATED STORIES

Share it