- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീറ്റ് നിഷേധിച്ചു; ബംഗാളില്‍ തൃണമൂല്‍ എംഎല്‍എ സോണാലി ഗുഹ ബിജെപിയിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കാരണമായത്. ഇത്തവണ സീറ്റില്ലെന്ന് വ്യക്തമായതിന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തൃണമൂല്‍ വിടുമെന്നുള്ള സോണാലിയുടെ പ്രഖ്യാപനമുണ്ടയത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായികളില്‍ ഒരാള്‍ക്കൂടി ബിജെപിയിലേക്ക് പോവുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നാല് തവണ എംഎല്‍എയുമായിരുന്ന സോണാലി ഗുഹയാണ് ബിജെപിയില്‍ അംഗമാവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കാരണമായത്. ഇത്തവണ സീറ്റില്ലെന്ന് വ്യക്തമായതിന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് തൃണമൂല്‍ വിടുമെന്നുള്ള സോണാലിയുടെ പ്രഖ്യാപനമുണ്ടയത്.
ബിജെപിയിലേക്ക് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയി ക്ഷണിച്ചതായി സോണാലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊല്‍ക്കത്ത ഹേസ്റ്റിങ്‌സിലെ ബിജെപി ആസ്ഥാനത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും സോണാലി അറിയിച്ചു. തന്റെ ജീവിതത്തില്‍ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതയായെന്നും ബംഗാള്‍ നിയമസഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ സോണാലി പ്രതികരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസില്‍ തനിക്ക് ശരിയായ ബഹുമാനം നല്‍കിയിട്ടില്ലെന്ന് സത്ഗച്ചിയ മണ്ഡലത്തിലെ പ്രതിനിധിയായ എംഎല്‍എ ആരോപിച്ചു. തൃണമൂലിന് വേണ്ടി എല്ലാ പരിശ്രമങ്ങളും നടത്തിയിരുന്നു. മമത ബാനര്‍ജിക്കും മറ്റുള്ളവര്‍ക്കും അത് നന്നായി അറിയാം. ഞാന്‍ ഇപ്പോള്‍ പുതിയ പാര്‍ട്ടിക്ക് തുല്യമായി എന്നെത്തന്നെ സമര്‍പ്പിക്കും- അവര്‍ പറഞ്ഞു. പശ്ചിമബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് ആരംഭിച്ച് എട്ടുഘട്ടങ്ങളിലായി നടക്കും. മെയ് 2നാണ് വോട്ടെണ്ണല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















